ജില്ലാ സിവില്‍ സര്‍വീസ് മേള 27 മുതല്‍

Sunday 16 July 2017 10:05 pm IST

കാസര്‍കോട്: ജില്ലാ സിവില്‍ സര്‍വീസ് മേള 27,28,29 തീയതികളില്‍ നടക്കും. 27ന് അത്‌ലറ്റികസ് മത്സരങ്ങള്‍ കാസര്‍കോട് മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. 28ന് കാസര്‍കോട് സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ ചെസ്, കബഡി മത്സരങ്ങള്‍, കാസര്‍കോട് ഗവണ്‍മെന്‍്‌റ് കോളജില്‍ ബാസ്‌ക്കറ്റ് ബോള്‍, നീലേശ്വരം പള്ളിക്കരയില്‍ നീന്തല്‍ മത്സരം, 29ന് കാസര്‍കോട് മുന്‍സിപ്പില്‍ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോളും, കാസര്‍കോട് ഗവണ്‍മെന്‍്‌റ് കോളജില്‍ ക്രിക്കറ്റ്, ചട്ടഞ്ചാല്‍ സിബിസി ക്ലബില്‍ ഷട്ടില്‍ ബാഡ്മിന്‍്‌റണ്‍, കാസര്‍കോട് സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ ടേബിള്‍ടെന്നീസ്, പവര്‍ലിഫ്റ്റിംഗ്, ഗുസ്തി, വെയ്റ്റ് ലിഫ്റ്റിംഗ്/ബെസ്റ്റ് ഫിസിക്, ലോണ്‍ ടെന്നീസ് എന്നിവ നടക്കും.