ഹോം » പ്രാദേശികം » കോഴിക്കോട് » 

മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം

July 16, 2017

വടകര: മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം കോഴിക്കോട് ജില്ല സമിതി യോഗം ആവശ്യപ്പെട്ടു. സിആര്‍സെഡ് നിയമത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും, മത്സ്യത്തോഴിലാളികളുടെ കടങ്ങള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. മുന്‍കാല പ്രവര്‍ത്തകരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
കെ. രജനീഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. സി. പി. സതി അധ്യക്ഷത വഹിച്ചു. പി പി ഉദയഘോഷ് മുഖ്യ പ്രഭാഷണം നടത്തി.. സി വി അനീഷ്‌കുമാര്‍, എ. കരുണാകരന്‍, ടി ശിവദാസന്‍,ശാരിക പ്രജിത്ത്, എന്നിവര്‍ സംസാരിച്ചു.. വി പ്രഹ്ലാദന്‍ സ്വാഗതവും, പ്രജിത്ത് നന്ദിയും പറഞ്ഞു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick