ഹോം » പ്രാദേശികം » കോഴിക്കോട് » 

ഡിവൈഎഫ്‌ഐ കാലഹരണപ്പെട്ടു: അഡ്വ. കെ.പി പ്രകാശ് ബാബു

July 16, 2017

തിരുവമ്പാടി: രണ്ടര ലക്ഷത്തോളം വരുന്ന നഴ്‌സുമാര്‍ കേരളത്തില്‍ സുപ്രീം കോടതിയും കേന്ദ്രവും നിര്‍ദേശിച്ച വേതന പരിഷക്കരണത്തിന് വേണ്ടി സമരം ചെയ്യുമ്പോള്‍ സമരത്തെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്ന ഡിവെഎഫ്‌ഐ കാലഹരണപ്പെട്ട യുവജന സംഘടനയായി അധഃപതിച്ചെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.കെ.പി പ്രകാശ് ബാബു പറഞ്ഞു. യുവമോര്‍ച്ചയുടെ തിരുവമ്പാടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിനിയമം കൊണ്ടും ധിക്കാരപരമായ ഉത്തരവ് കൊണ്ടും സമരത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് പകരം സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം ഉടന്‍ തീര്‍ത്തില്ലെങ്കില്‍ സ്വകാര്യ ആശുപത്രി ഓഫീസുകള്‍ ഉപരോധിക്കും.
യോഗത്തില്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് സി.ടി ജയപ്രകാശ്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാലു ഇരഞ്ഞിയില്‍, ബാലകൃഷ്ണന്‍ വെണ്ണക്കോട്, നിജു.പി, ബിനു അടുക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ടായി വിനോദ് .ടി, ജന. സെക്രട്ടറിയായി ദീപു .പി തിരഞ്ഞെടുത്തു.

കോഴിക്കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick