കലിയാ കലിയാ കൂ.... കൂ... ചക്കേ മാങ്ങേം താ താ.... കര്‍ഷക മൂര്‍ത്തിയെ വരവേറ്റ് കൊളത്തൂര്‍

Sunday 16 July 2017 10:02 pm IST

ബാലുശ്ശേരി: കലിയാ കലിയാ കൂ... കൂ... ചക്കേ മാങ്ങേം താ താ... ആലേ പൈക്കളേ താ താ.. എന്നിങ്ങനെ കൂവി വീടിന് ചുറ്റും നടക്കുന്ന കാലം ഓര്‍മ്മയാകുമ്പോള്‍ അതിന് പുതു ജീവന്‍ നല്‍കുകയാണ് കൊളത്തൂരിലെ ഫാര്‍മേഴ്‌സ് ക്ലബ്ബ്.് കൊളത്തൂരില്‍ കലിയനെ വരവേല്‍ക്കല്‍ പതിമൂന്ന് വര്‍ഷം പിന്നിട്ടിരിക്കുകയാണെന്ന് ക്ലബ്ബ് പ്രസിഡണ്ട് പ്രേംനാഥ്മംഗലശ്ശേരി പറഞ്ഞു. മഴക്കുഴി നിര്‍മ്മാണവും ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സന്ദേശവുമായാണ് ഇത്തവണ കലിയനെത്തിയത്. പദ്ധതിയുടെ പ്രവര്‍ത്തനവും തുടങ്ങി. സജീവന്‍ കാരാട്ടുപാറയാണ് കലിയനായെത്തിയത്. ഷാജി ആക്കുപ്പൊയില്‍, ഉണ്ണികൃഷ്ണന്‍ എടവലത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.