ഹോം » പ്രാദേശികം » കാസര്‍കോട് » 

സൃഷ്ടികള്‍ ക്ഷണിച്ചു

July 16, 2017

കാഞ്ഞങ്ങാട്: സംസ്‌കൃതി പുല്ലൂര്‍ പ്രതിഭാശാലികളായ ചെറുകഥാകൃത്തുകള്‍ക്കായി ഏര്‍പ്പെടുത്തിയ വി.കോമന്‍ മാസ്റ്റര്‍ സ്മാരക സംസ്‌കൃതി ചെറുകഥാപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. പ്രസിദ്ധീകരിക്കപ്പെട്ടതോ അപ്രകാശിതമോ ആയ മലയാളത്തിലെഴുതപ്പെട്ട മൗലികരചനകള്‍ പുരസ്‌കാരത്തിനായി അയക്കാവുന്നതാണ്. പ്രകാശിതമായ കഥയാണെങ്കില്‍ 2016 ജനുവരിക്കുശേഷം ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചതോ ആയ കഥയായിരിക്കണം.
ചെറുകഥയുടെ നാലു കോപ്പികള്‍ പ്രത്യേകം തയ്യാറാക്കിയ ബയോഡാറ്റയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ആഗസ്റ്റ് 25നകം സമര്‍പ്പിക്കേണ്ടതാണ്. രചനകള്‍ അയക്കേണ്ട വിലാസം സെക്രട്ടറി, സംസ്‌കൃതി പുല്ലൂര്‍, ഹരിപുരം (പി.ഒ), ആനന്ദാശ്രമം (വഴി) പിന്‍കോഡ് 671531. ഫോണ്‍: 9446057005, 9961107262.

Related News from Archive
Editor's Pick