വിദേശ മദ്യവുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Sunday 16 July 2017 11:54 pm IST

ഉദയംപേരൂര്‍: വീട്ടില്‍ സൂക്ഷിച്ചിരുന്ന 12 ലിറ്റര്‍ വിദേശ മദ്യവുമായി കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയംപേരൂര്‍ പഞ്ചായത്ത് 2-ാം വാര്‍ഡിലെ കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റായ പെരുംതൃക്കോവില്‍ ക്ഷേത്രത്തിന് സമീപം ശാരദമന്ദിരത്തില്‍ താമസിക്കുന്ന രാമചന്ദ്ര(53)നെയാണ് ഉദയംപേരൂര്‍ എസ്‌ഐ ഷിബിനും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 12 ലിറ്റര്‍ വിദേശ മദ്യം പോലീസ് പിടിച്ചെടുത്തു. ഞായറാഴ്ച വൈകിട്ട് ഉദയംപേരൂരില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുത്ത കോണ്‍ഗ്രസ് കുടുംബ സംഗമത്തിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മദ്യം നല്‍കി പങ്കെടുപ്പിക്കുന്നതിനാണ് മദ്യം ശേഖരിച്ചതെന്ന് പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഉദയംപേരൂര്‍ എംഎല്‍എ റോഡ് മാന്താറ്റ് അമ്പലത്തിനു സമീപം അനധികൃത മദ്യവില്പനയുണ്ടെന്ന പരാതി വ്യാപകമായിരുന്നു.