ഹോം » ഭാരതം » 

ശ്രീലങ്കന്‍ നാവികസേന നാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി

വെബ് ഡെസ്‌ക്
July 17, 2017

ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് നാല് ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന പിടികൂടി. കൊളമ്പോയിലെ ഉത്തര നാവിക സേനയാണ് മത്സ്യതൊഴിലാളികളെ പിടികൂടിയതെന്ന് ശ്രീലങ്കന്‍ നാവിക സേന അറിയിച്ചു.

കോവിലന്‍ മേഖലയില്‍ നിന്നും ഒമ്പത് നോട്ടിക്കല്‍ മൈല്‍ വടക്ക് പടിഞ്ഞാറായി ഞായറാഴ്ചയാണ് മത്സ്യതൊഴിലാളികളെ പിടികൂടിയതെന്നും ലങ്കന്‍ നാവിക സേന വ്യക്തമാക്കി. മത്സ്യബന്ധന ബോട്ട് നാവികസേന പിടിച്ചെടുത്തിട്ടുണ്ട്.

പുതുകോട്ട ജില്ലയില്‍ നിന്നുള്ള എട്ട് മത്സ്യത്തൊഴിലാളികളെ ജൂലൈ ആറിന് ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു. അറസ്റ്റിന് പുറമേ അവരുടെ ബോട്ടുകളും സേന പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ജൂണ്‍ 13ന് ഏഴ് മത്സ്യത്തൊഴിലാളികളെയും ശ്രീലങ്കന്‍ നാവികസേന പിടികൂടിയിരുന്നു.

Related News from Archive
Editor's Pick