പട്ടാപ്പകൽ കൗമാരക്കാരൻ യുവതിയോട് ചെയ്തത് ഞെട്ടിക്കുന്നത്

Monday 17 July 2017 12:23 pm IST

ന്യൂദൽഹി: മുംബൈയിലെ റെയിൽവെ സ്റ്റേഷനിൽ കൗമാരക്കാരൻ പട്ടാപ്പകൽ യുവതിയെ കയറിപ്പിടിച്ചു. മുംബൈയിലെ ചർച്ച് ഗേറ്റ് വെ റെയിൽവെ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ട്രെയിൻ കാത്തു നിന്ന യുവതിയുടെ അടുത്തേക്ക് വന്ന കൗമാരക്കാരൻ യുവതിയുടെ ശശീരത്ത് കടന്ന് പിടിക്കുകയായിരുന്നു. കടന്നു പിടിച്ച ഉടൻ യുവതി കുതറി മാറി ഉറക്കെ നിലവിളിക്കുകയും ചെയ്തു. എന്നാൽ ഉടൻ തന്നെ യുവതി കൗമാരക്കാരന്റെ പുറകെ ഓടി മറ്റ് യാത്രികരുടെ സഹായത്തോടെ അയാളെ പിടികൂടി റെയിൽവെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിടിയിലായ പതിനഞ്ചുകാരനെ ജുവൈനൽ കോർട്ടിൽ ഹാജരാക്കുമെന്ന് റെയിൽവെ പോലീസ് അറിയിച്ചു. സിസിടിവിയിൽ കൗമാരക്കാരന്റെ അതിക്രമം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. https://youtu.be/7ea8zf-Dx-U