ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരയില്‍ യുവതി പ്രസവിച്ചു

Monday 17 July 2017 12:16 pm IST

ബാഗല്‍കോട്ട്: ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരയില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. പ്രാഥമിക ആവശ്യത്തിന് മൂത്രപ്പുരയില്‍ കയറി 27-കാരിയായ യുവതിയാണ് അപ്രതീക്ഷിതമായി ബസ് സ്റ്റാന്‍ഡ് മൂത്രപ്പുരയില്‍ പ്രസവിച്ചത്. യുവതി ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. കര്‍ണാടകയില്‍ ഹുനാഗുണ്ഡിലാണ് സംഭവം. നിര്‍മല സിതേഷ് എന്ന വിജയപുരം സ്വദേശിനിയായ യുവതി അമ്മയ്‌ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഇലക്കല്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ യുവതി മൂത്രപ്പുരയില്‍ പോയി. തുടര്‍ന്നാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഉടന്‍ തന്നെ ആംബുലന്‍സില്‍ യുവതിയെയും കുഞ്ഞിനെയും സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് കൂടുതല്‍ പരിചരണം ആവശ്യമാണെന്നും കുഞ്ഞും അമ്മയും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.