ജിഎസ്ടി പുത്തന്‍ ഉണര്‍വ്വ് നല്‍കും

Monday 17 July 2017 2:37 pm IST

ന്യൂദല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജിഎസ്ടിയുടെ ഊര്‍ജം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുമഴയെ തുടര്‍ന്ന് മണ്ണില്‍ നിന്നുണ്ടാകുന്ന ഹൃദ്യമായ സുഗന്ധം പോലെ ജിഎസ്ടി പാര്‍ലമെന്റ് സമ്മേളനത്തിന് പുതിയ ഉണര്‍വ്വും ഉന്‍മേഷവും നല്‍കുമെന്നും മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തരോട് സംസാരിച്ച അദ്ദേഹം ജിഎസ്ടിയെ Growing Stronger Together (ഒറ്റക്കെട്ടായ വളര്‍ച്ച) എന്നാണ് വിശേഷിപ്പിച്ചത്. ജഎസ്ടി വിഷയത്തില്‍ രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള തീരുമാനം എല്ലാ പാര്‍ട്ടികളും കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.