ഹോം » ഭാരതം » 

പാക്ക് സൈന്യം നടത്തിയ വെടിവയ്പിൽ ആറ് വയസുകാരി കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്
July 17, 2017

ശ്രീനഗർ: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികനും പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. കശ്മീരിലെ രാജൗരി ജില്ലയിലെ ബലക്കോട്ട പ്രദേശത്താണ് പാക്ക് പ്രകോപനം ഉണ്ടായത്. ആറ് വയസുകാരിയായ സജിദാ ഖാഫിലിനാണ് ജീവൻ നഷ്ടപ്പെട്ടത്.

രാജൗരി ജില്ലയിലെ ബലക്കോട്ട, മജ്നാകോട്ട എന്നിവിടങ്ങളിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണ് പാക്ക് സൈനികർ വെടിയുതിർത്തത്. ഇതിനിടയിലാണ് പ്രദേശവാസിയായ സാജിദയ്ക്ക് വെടിയേറ്റത്. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരണത്തിന് കീഴടങ്ങിയിരുന്നു. ഇന്ത്യൻ സൈന്യം തിരിച്ചും പ്രത്യാക്രമണം നടത്തി.

ഈ മാസം കശ്മീരിൽ പാക്കിസ്ഥാന്റെ പക്കൽ നിന്നുമായി 20ഓളം വെടിനിർത്തൽ കരാർ ലംഘനമാണ് നടന്നത്. പാക്ക് വെടിവയ്പിൽ നാല് ഗ്രാമീണർക്കും മൂന്ന് ജവാന്മാർക്കും ജീവൻ നഷ്ടപ്പെട്ടു. ഇതിനു പുറമെ 12 സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Related News from Archive
Editor's Pick