ചാവേറാക്രമണം; പാകിസ്ഥാനില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

Monday 17 July 2017 1:21 pm IST

പെഷവാര്‍: പാക്കിസ്ഥാനിലെ ഹയാതാബാദ് മേഖലയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പാക് സുരക്ഷ സേനയായ പാണ്ഡ്യ സേനയിലെ രണ്ട് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ ഹയാബാബാദ് മേഖലയില്‍ ട്രാഫിക് സിഗ്‌നലില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബൈക്ക് മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിച്ചാണ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടതായാണ് വിവരം.എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. പരിക്കേറ്റവരെ ഹയാതാബാദ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാത്തിത്വം തെഹ്‌റിക്-താലിബാന്‍ ഏറ്റെടുത്തു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ തടയുന്നതിന് ഖൈബര്‍ ആദിവാസി മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം ഒരു ഓപ്പറേഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം.