ഹോം » ഭാരതം » 

അമര്‍നാഥ് ബസ് അപകടം: നഷ്ടപരിഹാരം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്
July 17, 2017

ന്യൂദല്‍ഹി: അമര്‍നാഥ് തീര്‍ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപായും, പരിക്കേറ്റവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.

ഞായറാഴ്ചയാണ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 35 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ജമ്മു ശ്രീനഗര്‍ ദേശീയ പാതയില്‍ റംഭാനില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വാഹന വ്യൂഹത്തിലെ ഒരു ബസ്സാണ് നിയന്ത്രണം വിട്ട് റോഡില്‍ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിച്ചത്.

പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ബസ്സില്‍ അന്‍പതിലേറെപ്പേരാണ് ഉണ്ടായിരുന്നത്. സൈന്യമാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ വ്യോമസേനയുടെ ഹെലിക്കോപ്ടറില്‍ ശ്രീനഗറിലെ ആശുപത്രിയില്‍ എത്തിച്ചത് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞു.

 

 

Related News from Archive
Editor's Pick