പാക് വെടിവയ്പില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു

Monday 17 July 2017 2:56 pm IST

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ പാക് വെടിവയ്പില്‍ ബിഎസ്എഫ് ജവാന് വീരമൃത്യു. കശ്മീരിരിലെ രാജോരിയിലുണ്ടായ ആക്രമണത്തിലാണു സൈനികന്‍ കൊല്ലപ്പെട്ടത്. മുദാസര്‍ അഹമ്മദ് (37) ആണ് കൊല്ലപ്പെട്ടത്. കാഷ്മീരിലെ പൂഞ്ചിലുണ്ടായ മറ്റൊരു വെടിവയ്പില്‍ ഒന്‍പതുവയസുള്ള ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അതിര്‍ത്തി ലംഘിച്ച് തിങ്കളാഴ്ച രാവിലെയാണ് പാക്കിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരുന്നു. പൂഞ്ചിലെ ബാലകോട്, രാജോരിയിലെ മഞ്ജകോട് എന്നീ സ്ഥലങ്ങളെ കേന്ദ്രികരിച്ചായിരുന്നു പാക് ആക്രമണം.