പ്രണബ് മുഖര്‍ജിക്കായി രാജാജി റോഡിലെ പത്താം നമ്പര്‍ വീടൊരുങ്ങുന്നു

Monday 17 July 2017 3:20 pm IST

  ന്യൂദല്‍ഹി: കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്ക് വേണ്ടി ദല്‍ഹിയില്‍ രാജാജി റോഡിലെ പത്താം നമ്പര്‍ വീടൊരുങ്ങുന്നു. ബാക്കിയുള്ള അദ്ദേഹത്തിന്റെ വിശ്രമ ജീവീതം ഈ വസതിയിലായിരിക്കും. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാം മരണം വരെ താമസിച്ച വീട്ടിലേക്കാണ് പ്രണബ് മുഖര്‍ജിയും എത്തുന്നത്. മരണം വരെ അബ്ദുള്‍ കലാം താമസിച്ചിരുന്നതും ഇവിടെ. കലാമിന്റെ സ്മാരകമാക്കി വീട് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും അതുണ്ടായില്ല. 11, 776 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടിന്റെ താഴത്തെ നിലയില്‍ ഗ്രന്ഥശാലയും വായന മുറിയും ഒരുക്കിയിട്ടുണ്ട്.പുതിയ പൂന്തോട്ടം ഒരുക്കുന്നതിനുള്ള തിരക്കിലാണ് തൊഴിലാളികള്‍. പ്രണബ് മുഖര്‍ജിയുടെ പേരുള്ള ബോര്‍ഡും സ്ഥാപിക്കണം. അബ്ദുള്‍ കലാമിന്റെ ആവശ്യപ്രകാരമായിരുന്നു പ്രത്യേക സൗകര്യം. അതുകൊണ്ട് തന്നെയാണ് വായനപ്രിയനായ പ്രണബ് മുഖര്‍ജിക്കും രാജാജി മാര്‍ഗിലെ പത്താം നമ്പര്‍ വീട് പ്രിയങ്കരമായത്. രാഷ്ട്രപതി ഭവനില്‍ നിന്ന് രാജാജി റോഡിലെ പത്താം നവമ്പര്‍ വീട്ടിലേക്ക് ഒന്നരക്കിലോ മീറ്റര്‍ ദൂരം മാത്രം.