ഹോം » പ്രാദേശികം » കൊല്ലം » 

നടുവൊടിച്ച് നേതാജി റോഡ്

July 17, 2017

സ്വന്തം ലേഖകന്‍
പത്തനാപുരം: യാത്രക്കാരുടെ നടുവൊടിച്ച് പട്ടാഴി നേതാജി റോഡ്. മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും പാറയ്ക്കാട് വരെയുള്ള റോഡാണ് കാല്‍നടയാത്ര പോലും ദുസഹമാക്കി തകര്‍ന്നത്.
ഇരുചക്രവാഹനങ്ങള്‍ക്ക് പോലും കടന്നു പോകാന്‍ കഴിയാത്ത പാതയില്‍ അപകടങ്ങള്‍ നിത്യസംഭവമായിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നും ആക്ഷേപം. പട്ടാഴിയിലെ ഗ്രാമീണ മേഖലകളെ ജങ്ഷനുമായി ബന്ധിപ്പിക്കുന്ന റോഡിനെ നിരവധിയാളുകളാണ് ആശ്രയിക്കുന്നത്.
ഓടയില്ലാതെയുള്ള അശാസ്ത്രീയമായ നിര്‍മ്മാണമാണ് പാതയുടെ തകര്‍ച്ചയ്ക്ക് പ്രധാനകാരണമായത്. റോഡില്‍ പല ഭാഗത്തും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇതിനാല്‍ തന്നെ റോഡിന്റെ മിക്കഭാഗത്തെ ടാറിങ് തകര്‍ത്തുകൊണ്ടാണ് ജലം ഒഴുകുന്നത്. പാതയുടെ തകര്‍ച്ചയെപ്പറ്റി പല തവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല.
സമാന്തര സര്‍വീസുകളുള്‍പ്പെടെ യാത്രവാഹനങ്ങള്‍ ഓടുന്ന പാതയാണിത്. റോഡിന്റെ തകര്‍ച്ച കാരണം സമാന്തരസര്‍വ്വീസുകള്‍ വരെ നിര്‍ത്തലാക്കി. ടാറിങ് ഇളകിമാറുകയും മെറ്റലുകള്‍ ചിതറി കിടക്കുകയുമാണ്. മഴയായാല്‍ ഇരുചക്രവാഹനയാത്രികര്‍ ഇവിടെ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.
വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ ആശ്രയിക്കുന്ന പാത നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.

Related News from Archive
Editor's Pick