യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം

Monday 17 July 2017 3:33 pm IST

തിരുവനന്തപുരം: നഴ്‌സുമാരെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം. സമാധാനപരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് യാതൊരു പ്രകോപനവും കൂടാതെ ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു.