നടിയുടെ പേര് വെളിപ്പെടുത്തിയ കെ.സി. ജോസഫിനെതിരെ പരാതി

Monday 17 July 2017 3:30 pm IST

കണ്ണൂര്‍: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനു മുന്‍ മന്ത്രി കെ.സി. ജോസഫിനെതിരെ പരാതി. കണ്ണൂര്‍ എസ്പിക്കാണ് പരാതി ലഭിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് കെ.സി. ജോസഫ് നടിയുടെ പേര് വെളിപ്പെടുത്തിയത്. നേരത്തെ കമല്‍ഹാസന്‍, സലീം കുമാര്‍, അജു വര്‍ഗ്ഗീസ് എന്നീ പ്രമഖരും നടിയുടെ പേര് വെളിപ്പെടുത്തിയതിന് വിമര്‍ശിക്കപ്പെട്ടിരുന്നു.