'വര്‍ണ്യത്തില്‍ ആശങ്ക'; ട്രെയിലര്‍ ഹിറ്റ്

Monday 17 July 2017 4:06 pm IST

ചന്ദ്രേട്ടന്‍ എവിടെയാ. എന്ന ഹിറ്റ് ചിത്രത്തിനുശേഷം സിദ്ധാര്‍ഥ് ഭരതന്‍, ആഷിക് ഉസ്മാന്‍ എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലേത്തുന്നത്. പതിവില്‍ നിന്നും വേറിട്ട ഗെറ്റപ്പിലാണ് ചിത്രത്തില്‍ ചാക്കോച്ചന്‍ എത്തുന്നത്. ഒന്നര വര്‍ഷത്തിന് ശേഷമാണ് സിദ്ധാര്‍ത്ഥ് പുതിയ സിനിമയുമായി വരുന്നത്. അതിനാല്‍ തന്നെ മികച്ച പ്രതീക്ഷയാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കുള്ളത്.