ഹോം » കേരളം » 

നഴ്സുമാരുമായി ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയം

വെബ് ഡെസ്‌ക്
July 17, 2017

കാസര്‍കോട്: കാസര്‍കോട്ട് നഴ്സുമാരുമായി ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം തുടരുമെന്ന് ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ അറിയിച്ചു. ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കാസര്‍കോട് ജില്ലയില്‍ നഴ്സുമാര്‍ പണിമുടക്കുന്നത്.

സമരത്തിന് പിന്തുണയുമായി ഇടതുമുന്നണി രംഗത്തെത്തി. ശമ്പളം വര്‍ധിപ്പിക്കണമെന്ന നഴ്സുമാരുടെ ആവശ്യം ന്യായമാണെന്ന് ഇടത് മുന്നണി യോഗം നിലപാടെടുത്തു. സമരം വ്യാഴാഴ്ചയോടെ പരിഹരിക്കനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വ്യാഴാഴ്ച്ച ആശുപത്രി മാനേജുമെന്റുകളുടെയും നഴ്സിങ് സംഘടനകളുടെയും പ്രതിനിധികളെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ശമ്പള പരിഷ്കരണം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കണമെന്നും അടിസ്ഥാന ശമ്പളം 20,000 രൂപ ആക്കണമെന്നുമുള്ള ഉറച്ച നിലപാടിലാണ് നഴ്സുമാര്‍.

Related News from Archive
Editor's Pick