മൈദുഗുരി: നൈജീരിയയിലെ വടക്കുകിഴക്കന്‍ നഗരമായ മൈദുഗുരിയില്‍ മുസ്ലീം പള്ളിക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ പ്രാര്‍ഥനകള്‍ക്ക് എത്തിയവരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
വനിതാ ചാവേറാണ് ആരാധനാലയത്തിൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തുണ്ടായ ആക്രമണങ്ങളില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ബോക്കോഹറാം ഭീകരരാണ് ആക്രമണങ്ങള്‍ക്കു പിന്നിലെന്നു സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: