സൈനിക കപ്പല്‍ മുങ്ങി 34 പേരെ കാണാതായി

Monday 17 July 2017 5:07 pm IST

യുവാണ്ട :അറ്റ്‌ലാന്റിക് തീരത്ത് കാമറൂണിന്റെ സൈനിക കപ്പല്‍ മുങ്ങി 34 പേരെ കാണാതായി.ഹെലികോപ്ടറുകള്‍ നടത്തിയ തിരച്ചിലില്‍ മൂന്നു സൈനികരെ രക്ഷിച്ചു. 37 പേരാണ് കപ്പലിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി കാമറൂണ്‍ പ്രതിരോധ മന്ത്രി ജോസഫ് ബെറ്റി അസോമോ അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.