ഹോം » പ്രാദേശികം » കണ്ണൂര്‍ » 

യുവമോര്‍ച്ച ആശുപത്രികളിലേക്ക് മാര്‍ച്ച് നടത്തി

July 17, 2017

കണ്ണൂര്‍: നഴ്‌സുമാരുടെ സമരം എത്രയുംവേഗം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്നലെ സ്വകാര്യ ആശുപത്രികള്‍ ഉപരോധിച്ചു. പ്രതിഷേധ പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പോലീസ് ആശുപത്രികള്‍ക്ക് മുന്നില്‍ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ആശുപത്രി ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ശക്തമായ സമരവുമായി യുവമോര്‍ച്ച മുന്നോട്ട് പോകുമെന്ന് അരുണ്‍ പറഞ്ഞു. സി.രതീഷ്, പി.എ.റിതേഷ്, രൂപേഷ് തൈവളപ്പില്‍, പ്രിജേഷ് അറോറ, മനോജ് വെങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Related News from Archive
Editor's Pick