ഹോം » ഭാരതം » 

മുംബൈ സ്ഫോടനം: യു.എന്‍ അപലപിച്ചു

July 14, 2011

യു.എന്‍: മുംബൈയെ പിടിച്ചുകുലുക്കിയ സ്ഫോടനപരമ്പരയെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ശക്തമായി അപലപിച്ചു. ഇന്ത്യന്‍ സര്‍ക്കാരിനോടും ജനതയോടും അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

സാധാരണക്കാരെ ബാധിക്കുന്ന ഇത്തരം ആക്രമണങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല. സ്ഫോടനത്തിന്‌ ഇരയായവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. യു.എന്‍ രക്ഷാസമിതിയും മുംബൈ സ്ഫോടനങ്ങളെ ശക്തമായി അപലപിച്ചു. മുംബൈയില്‍ നടന്നത് ഏറ്റവും നീചമായ സംഭവമാണ്.

രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും തീവ്രവാദം മുഖ്യവെല്ലുവിളിയാകുന്നുവെന്നും രക്ഷാസമിതി അഭിപ്രായപ്പെട്ടു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick