ഹോം » പ്രാദേശികം » ആലപ്പുഴ » 

വെള്ളാപ്പള്ളി കോളേജില്‍ തൊഴില്‍ മേള 30ന്

July 19, 2017

ആലപ്പുഴ: കേന്ദ്ര തൊഴില്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം വിവിധ സംഘടനകളുമായി സഹകരിച്ചു സംഘടിപ്പിച്ചിരിക്കുന്ന തൊഴില്‍ മേള 30നു പള്ളിക്കല്‍ വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനിയറിംഗില്‍ നടക്കുമെന്ന് കേന്ദ്ര സബ് റീജണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി. ജി. രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അഞ്ചാം ക്ലാസു മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള 3000 തസ്തികകളിലേക്കാണ് തൊഴില്‍മേളയില്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. ആക്‌സിസ് ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, മലബാര്‍ ഗ്രൂപ്പ്, താജ് വിവാന്‍ഡാ, യുറേക്ക ഫോബ്‌സ് തുടങ്ങിയ 30 ഓളം കമ്പനികളാണു തൊഴില്‍മേളയില്‍ പങ്കെടുക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ രാവിലെ ഒന്‍പതുമുതല്‍ കോളജില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.
താല്‍പ്പര്യമുള്ളവര്‍ വയസ്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഒരു ഉദ്യോഗാര്‍ഥിക്ക് നാലു സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസരമാണുള്ളത്. ഇതിനാവശ്യമായ തരത്തില്‍ രേഖകളുടെ കോപ്പികളുമായി വേണം തൊഴില്‍ മേളയ്‌ക്കെത്താനെന്നും അദ്ദേഹം പറഞ്ഞു. വെ ള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എന്‍ജിനിയറിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബി. സുരേഷ് ബാബു, ദയകുമാര്‍ ചെ ന്നി ത്തല എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related News from Archive
Editor's Pick