കോഴിക്കോട്: ഗ്രെയ്റ്റര്‍ മലബാര്‍ ഇനീഷിയേറ്റീവിന്റെ ആഭിമുഖ്യത്തില്‍ മലബാറിന്റെ ടൂറിസം വികസനത്തിനായി ഹോം സ്റ്റേ ട്രെയിനിങ് പ്രോഗ്രാം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 22ന് രാവിലെ 9.30ന് ചെറൂട്ടി നഗര്‍ ജിഎംഐ ഹാളിലാണ് പരിപാടി. ജില്ലാ കളക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. പൊതുജനങ്ങളെ ഹോംസ്റ്റേ സംരംഭകര്‍ ആക്കാനുള്ള സാദ്ധ്യതകള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണ് പരിശീലന പരിപാടിയെന്ന് ജിഎംഐ ഭാരവാഹികളായ നിഷാദ് എ.കെ., റോഷിന് കൈനടി, ആനന്ദ് മണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645004426
പ്രതികരിക്കാൻ ഇവിടെ എഴുതുക: