വടകര: ദേശീയപാതയിലെ മൂരാട് ഗതാഗത കുരുക്കില്‍പ്പെട്ട കാറിന് മുകളില്‍ ആനപ്പന കടപുഴകി വീണു ഒഴിവായത് വന്‍ ദുരന്തം.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. മരം 11 കെ.വി.വൈദ്യുതി ലൈനിന് മുകളില്‍ തട്ടി നിന്നതിനാല്‍ അപകടം ഒഴിവായി.കാര്‍ ഭാഗികമായി തകര്‍ന്നു.കാര്‍ യാത്രക്കാരിക്ക് സ്ത്രീയ്ക്ക് നിസ്സാര പരുക്കേറ്റു.
കുണ്ടും,കുഴിയും നിറഞ്ഞ പാതയില്‍ ഗതാഗത കുരുക്കില്‍ പെട്ട ടി.എന്‍.39സി. ഡി7122 ബൊലേനോ കാറിന് മുകളിലാണ് മരം വീണത്.വടകര ഫയര്‍ ഫോഴ്സ് സേനയാണ് മരം മുറിച്ചു മാറ്റി. ഗതാഗതം പുനഃസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: