ഹോം » കേരളം » 

പറവൂര്‍ പീഡനക്കേസിലെ ഡോക്ടര്‍ മരിച്ച നിലയില്‍

July 14, 2011

റിയാദ്: പറവൂര്‍ പെണ്‍വാണിഭ കേസിലെ പ്രതി ഡോ. വിപിന്‍ സക്കറിയയെ സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗദിയിലെ ബഹ്‌റിന്‍ പാലത്തിനുസമീപം കടലില്‍ കണ്ടെത്തിയ മൃതദേഹം ഡോക്ടറുടേതാണെന്ന് ഇന്നാണ് തിരിച്ചറിഞ്ഞത്.

കഴിഞ്ഞയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളെ കാണാതായെന്ന് റിപ്പോര്‍ട്ട് ചെയ്ത അന്നു വൈകിട്ടാണു മരിച്ച നിലയില്‍ കണ്ടെടുത്തത്. അജ്ഞാത മൃതദേഹമാണെന്നു കരുതി സൂക്ഷിക്കുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നു കരുതുന്നു. മൃതദേഹം അടുത്തയാഴ്ച നാട്ടിലെത്തിക്കുമെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു.

പെണ്‍കുട്ടിയെ മൈസൂരില്‍ പീഡിപ്പിച്ച ഡോക്ടര്‍ ഇയാളാണെന്ന് കേസിലെ ഇടനിലക്കാരി ലില്ലി മൊഴി നല്‍കിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട രണ്ടു ഡോക്റ്റര്‍മാരില്‍ ഒരാളാണു വിപിന്‍. രണ്ടാമന്‍ ഡോക്ടര്‍ ഹാരിസും വിദേശത്താണ്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിപ്രകാരമാണ് വിദേശത്തുള്ള ഡോ. വിപിന്‍ സക്കറിയെക്കുറിച്ചും ഹാരിസിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick