കൊല്ലം: പട്ടണത്തിലെ വിവിധ റോട്ടറി ക്ലബുകളുടെ നേതൃത്വത്തില്‍ പെരിനാട് ഇടവട്ടത്തും കുഴിയത്തും നടന്ന ഞാറ് നടീല്‍ ശ്രദ്ധേയമായി. 20 ഏക്കര്‍ തരിശുപാടങ്ങള്‍ ഏറ്റെടുത്താണ് കൃഷി ചെയ്യുന്നത്. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് മാത്യുവിന്റെ സാന്നിധ്യത്തില്‍ മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു.
കെ.പി.രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോണ്‍ഡാനിയല്‍, ജെ.സുരേഷ്, ഗിരീഷ് കേശവന്, വിജു വിജയരാജന്‍, ഷാജി വിശ്വനാഥ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: