തൃശൂര്‍ : പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സാജന്,സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീജിത്ത എന്നിവരെയാണ് സസ്പെന്റ്ചെയ്തത്. ഗുരുവായൂര്‍ എസിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം സിറ്റി പൊലീസ് കമ്മിഷണറാണ് അന്വേഷണ വിധേയമായി പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തത്.ഏങ്ങണ്ടിയൂര്‍ സ്വദേശിയായ വിനായകനാണ് ചൊവ്വാഴ്ച ജീവനൊടുക്കിയത്. സ്റ്റേഷനില്‍ വച്ച് ഇവര്‍ വിനായകനോട് അപമര്യാദയായി പെരുമാറിയെന്നാണ് എസിപിയുടെ റിപ്പോര്‍ട്ട്. യുവാവിനെ മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടിലില്ല.
ന്യൂജനറേഷന് സ്റ്റൈലിലുള്ള മുടി പൊലീസ് ഭീഷണിപ്പെടുത്തി വെട്ടിച്ചതും മാനസിക വിഷമത്തിനിടയാക്കിയെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: