ചാലക്കുടി: ദിലീപിന്റെ ഉടമ സ്ഥതയിലൂള്ള ഡി സിനിമാസ് തീയറ്ററിന്റെ കൈവശാവകാശ രേഖയും കെട്ടിടത്തിന്റെ സ്കെച്ചും കാണാതായതില്‍ ദുരൂഹത.
2006 ആഗസ്റ്റ് മാസത്തില്‍ എല്‍ഡിഎഫ് ചാലക്കുടി നഗരസഭ ഭരിക്കുമ്പോഴാണ് കൈവശാവകാശ രേഖ നല്‍കിയത്. ഈ രണ്ട് രേഖകള്‍ ഇല്ലാതെ കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയതില്‍ ദുരൂഹതയുണ്ട്.
സംസ്ഥാന ടൗണ്പഌനിംങ്ങ് ബോര്‍ഡ് കൈവശാവകാശ രേഖയും,സ്കെച്ചും ഇല്ലാതെ പെര്‍മിറ്റ് നല്കുകയില്ല. 2007 ലാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
അപ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിയിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണ സമയത്താണോ ഇപ്പോഴാണോ ബന്ധപ്പെട്ട രേകഖള്‍ കാണാതായതെന്ന് വ്യക്തമല്ല.
എന്നാല്‍ കഴിഞ്ഞ യുഡിഎഫ് ഭരണ സമയത്ത് ഈ രേകഖള്‍ നഗരസഭയില്‍ ഉണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന് പറഞ്ഞു.
ഡി സിനിമാസ് തീയറ്റര്‍ സമുച്ചയം 27ന് വീണ്ടും അളന്ന് തിട്ടപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: