പെരുവ: കുന്നപ്പിള്ളി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്ര മതില്കെട്ടിനകത്തിരുന്ന കാണിക്കവഞ്ചികള്‍ കുത്തിത്തുറന്നാണ് മോഷണം. ഏകദേശം അയ്യായിരം രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ച്ചെ ക്ഷേത്രം തുറക്കാനെത്തിയ മേല്‍ശാന്തിയാണ് കാണിക്ക വഞ്ചി തുറന്നത് ആദ്യം കണ്ടത്. ക്ഷേത്രത്തിനകത്തിരുന്ന മൂന്ന് കാണിക്കവഞ്ചികളുടെ താഴ് തല്ലിത്തകര്‍ത്താണ് മോഷ്ടക്കള്‍ പണം കവര്‍ന്നത്. കാണിക്കവഞ്ചികള്‍ തുറന്ന് പണം എടുത്തിട്ട് ഒരുമാസത്തോളമായതായി സെക്രട്ടറി എന്‍.കെ പീതാബരന്‍ പറഞ്ഞു. വെള്ളൂര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: