കോഴിക്കോട്: അന്താരാഷ്ട്ര കൃഷ്ണാവബോധസമിതി- ഇസ്കോണിന്റെ നേതൃത്വത്തില്‍ നടക്കുന്ന അഖില ഭാരത പദയാത്രയുടെ ഭാഗമായ രഥം യാത്രാമാര്‍ഗ്ഗം മാറിയെന്നാരോപിച്ച് കല്ലുത്താന്‍ കടവ് ജംഗ്ഷനില്‍ വെച്ച് നടുറോഡില്‍ തടഞ്ഞ പോലീസ് നടപടിയില്‍ എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന് കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. നടുറോഡില്‍ വെച്ച് രഥം തടയാന്‍ ഉത്തരവിട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും നല്കി. യോഗത്തില്‍ യൂണിയന് പ്രസിഡന്റ് ടി. ഷനൂബ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: