ചെന്നൈ: തമിഴ്നാട് സര്‍ക്കാർ നടത്തുന്ന അഴിമതി തുറന്നുകാട്ടാന്‍ ജനങ്ങളോടു ആഹ്വാനം ചെയ്ത് നടൻ കമൽഹാസൻ. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് കമൽ സർക്കാരിനെതിരെ തുറന്നടിച്ചത്. ജനങ്ങളാണ് മന്ത്രിമാരേക്കാള്‍ വലുത്. കമല്‍ ട്വിറ്റര്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. താന്‍ ഇപ്പോള്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി സര്‍ക്കാരില്‍ അഴിമതിയുണ്ടെന്ന് കമല്ഹാസന് പറഞ്ഞിരുന്നു. അതിനു ബലമേകുന്ന തരത്തിലുള്ള ട്വീറ്റാണ് കമല്‍ഹാസന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ രാത്രി പോസ്റ്റ് ചെയ്തത്. സര്‍ക്കാരിന് തങ്ങള്‍ക്കുണ്ടായ തിക്താനുഭവനങ്ങളും അഴിമതി ആരോപണങ്ങളും അയച്ചുകൊടുക്കണം. മാത്രമല്ല സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നുവെന്നും കമല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: