ഹോം » മറുകര » 

ലോസ്ആഞ്ചെലെസിലും കര്‍ക്കിടക വാവുബലി

വെബ് ഡെസ്‌ക്
July 20, 2017

ലോസ്ആഞ്ചെലെസ്: വിട്ടുപിരിഞ്ഞ പ്രിയപെട്ടവര്‍ക്കുള്ള സമര്‍പ്പണമായ കര്‍ക്കിടകവാവുബലി അമേരിക്കയിലെ ലോസ്ആഞ്ചെലെസിലും. കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദുമലയാളീസ് (ഓം) ആണ് ബലിക്കുള്ള സംവിധാനമൊരുക്കുന്നതു.

ജൂലൈ 23 ഗായത്രിപരിവാര്‍ക്ഷേത്രത്തിലാണ് ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തിരിക്കുന്നതെന്ന് ഓം പ്രസിഡണ്ട് രമാ നായരും സെക്രട്ടറി വിനോദ്ബാഹുലേയനും അറിയിച്ചു.

രാവിലെ ഒന്‍പതു മുതല്‍ തര്‍പ്പണത്തിനുള്ള സൗകര്യമുണ്ട്. പ്രവാസിമലയാളികളുടെ വളരെകാലമായ ഒരാഗ്രഹത്തിനു സഹായമൊരുക്കാന്‍ കഴിഞ്ഞതില്‍ അതിയായചാരിതാര്‍ഥ്യമുണ്ടെന്നുപരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പത്മനാഭഅയ്യര്‍,രവിവെള്ളത്തിരി എന്നിവര്‍ പറഞ്ഞു.കൂടുതല്‍വിവരങ്ങള്‍ക്ക് www.ohmcalifornia.org സന്ദര്‍ശിക്കുക

 

Related News from Archive
Editor's Pick