തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്നു കിലോ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശിയെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പിടികൂടി. കോഴിക്കോട് സ്വദേശി അബു സലീമാണ് പിടിയിലായത്. അബുദാബിയില്‍ നിന്നുമെത്തിയതായിരുന്നു അബു സലീം.
സംശയത്തെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ സലീമിന്റെ പക്കല്‍ നിന്നും സ്വര്‍ണം കണ്ടെടുത്തത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നതായി ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: