ന്യൂദല്‍ഹി: ചൈനയുടെ ഏത് ഭീഷണിയേയും നേരിടാൻ ഇന്ത്യ ഒരുക്കമാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ-ഭൂട്ടാന്-ചൈന അതിര്‍ത്തിയില്‍ ഏകപക്ഷീയമായി നിലപാട് മാറ്റിയ ചൈനീസ് നടപടി ഇന്ത്യന്‍ സുരക്ഷക്ക് ഭീഷണിയാണെന്നും അവർ പറഞ്ഞു.
ഇന്ത്യന്‍ സമുദ്ര മേഖല ചൈന വളഞ്ഞിരിക്കുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ല. സുരക്ഷാ കാര്യങ്ങളില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നതാണെന്നും സുഷമ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: