കണ്ണൂര്‍ : കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ ഫാസിസത്തിന്റെ പരീക്ഷണശാലയായി മാറിയെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ.
പയ്യന്നൂരില്‍ സിപിഎം ആക്രമണത്തിന്റെ ഫലമായി അഭിയാര്‍ത്ഥികളായി മാറേണ്ടിവന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മാര്‍ക്സിറ്റ് അക്രമവിരുദ്ധ മുന്നണിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി ഗ്രാമമെന്ന സംവിധാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ പയ്യന്നൂര്‍ ഭാഗത്തെ പാര്‍ട്ടിഗ്രാമങ്ങളില്‍ നടപ്പാക്കുന്നത് തികഞ്ഞ ഫാസിസമാണെന്നും ഇത് അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അക്രമസ്വഭാവം തുറന്നുകാണിക്കാന്‍ ഇന്ത്യയിലെല്ലായിടത്തും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: