തിരുവനന്തപുരം: അഴിമതിക്കാരായ ആരെങ്കിലും പാര്‍ട്ടിയില്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്.
കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല. കേരളത്തിലെ സംഘടനാപരമായ കാര്യങ്ങളില്‍ തനിക്ക് ചുമതലകളില്ല. അതുകൊണ്ട് ഇത്തരമൊരു പരാതിയെക്കുറിച്ചോ റിപ്പോര്‍ട്ടിനെക്കുറിച്ചോ അറിയില്ല.
ബിജെപിയുമായി ബന്ധപ്പെട്ട ഒരു വേദിയിലും വിഷയം ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. നാളെ പാര്‍ട്ടിയുടെ കോര്‍ ഗ്രൂപ്പ് യോഗം ചേരുന്നുണ്ട്. അവിടെ ഈ വിഷയത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പ്രസിഡന്റ് പറയും. സംസ്ഥാന ഘടകത്തിനെതിരായി അഴിമതി ആരോപണമൊന്നും ഉയര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: