താന്നിമൂട്: വന്‍കിട കോര്‍പ്പറേറ്റുകള്‍ അനധികൃതമായി കൈവശം വച്ചുവരുന്ന മുഴുവന്‍ ഭൂമിയും തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു. ബ്രൈമൂര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമി കൈവശം വച്ചുവരുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന റവന്യൂ സ്പെഷ്യല്‍ ഓഫീസര്‍ ഡോ. എം.ജി.രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പിലാക്കണം. എഡിഎംഎസ് പ്രവര്‍ത്തന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരദരാജന്.ബി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സതിയമ്മ രാജേന്ദ്രന്, ഷീജ വിതുര, സുധാകരന്, ശ്രീജിത്ത്.എസ്, ഗംഗാധരന്.ബി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: