ന്യൂദല്‍ഹി: ജനാധിപത്യത്തിന്റെ മഹത്വം… രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു ശേഷമുള്ള രാംനാഥ് കോവിന്ദിന്റെ ആദ്യ പ്രതികരണം ഇങ്ങനെ.
രാജ്യത്തിനായി പ്രവര്‍ത്തിക്കും. ജീവിതത്തിലെ ഏറ്റവും വികാരഭരിതമായ മുഹൂര്‍ത്തമാണിത്. രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് ഞാന്‍ എത്തുന്നത് രാജ്യത്തിനു വേണ്ടി സമര്‍പ്പിച്ച എല്ലാ പൗരന്മാര്ക്കുമുള്ള സന്ദേശമാണ്. സത്യസന്ധമായി പ്രവര്‍ത്തുന്ന ഒരാള്‍ക്ക് അവസരങ്ങള്‍ കിട്ടുമെന്നതിന്റെ തെളിവാണിത്, ഫലം വന്നതിനു ശേഷം കോവിന്ദ് പറഞ്ഞു.
കോവിന്ദിന് എല്ലാ ആശംസകളും നേരുന്നതായി പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ഥി മീരാ കുമാര്‍ പറഞ്ഞു. വെല്ലുവിളികള്‍ നിറഞ്ഞ കാലത്ത് ഏറ്റെടുക്കുന്ന ദൗത്യം മികച്ച രീതിയില്‍ നിറവേറ്റാന്‍ അദ്ദേഹത്തിനു കഴിയട്ടെ. ആശയ സമരത്തിന്റെ പ്രതീകമായാണ് ഞാന്‍ മത്സരിച്ചത്. ആ സമരം അവസാനിക്കുന്നില്ല, മീരാ കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: