ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. വിഷയത്തിനും അവസരങ്ങള്‍ക്കും അനുസൃതമായി ഫോട്ടോ തെരഞ്ഞെടുക്കുന്നതുകൊണ്ടു തന്നെ ഏവരേയും അതിശയിപ്പിക്കുന്ന ഫോട്ടോകളായിരിക്കും ഇവയില്‍ ഏറെയും.
രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഉടന്‍ തന്നെ നിയുക്ത രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ആശംസകളറിയിച്ച് മോദി ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തു. അതിനു പിന്നാലെ 20 വര്‍ഷം മുമ്പ് കോവിന്ദിന്റെ മകന്റെ വിവാഹ വേളയില്‍ എടുത്ത ചിത്രവും അതോടൊപ്പം ഇന്നലെ കുടുംബാംഗങ്ങള്‍ക്കൊപ്പം എടുത്ത ചിത്രവും മോദി ട്വീറ്ററില്‍ പങ്കുവെച്ചാണ് ഇത്തവണ ജനങ്ങളെ അതിശയിപ്പിച്ചത്.
കോവിന്ദ്, ഭാര്യ സവിതാ കോവിന്ദ്, കോവിന്ദിന്റെ മകനും ഭാര്യയും, മകള്‍ സ്വാതിക്കുമൊപ്പം നില്ക്കുന്ന മോദി നില്‍ക്കുന്നതാണ് പഴയ ചിത്രത്തില്‍. പുതിയതില്‍ ബാക്കിയുള്ളവരെ കൂടാതെ പ്രശാന്തിന്റെ മകനും മകളും കൂടി ഉള്‍പ്പെട്ടിട്ടുണ്ട്. മോദി ബിജെപി ദേശീയ സെക്രട്ടറിയായിരിക്കേയാണ് പ്രശാന്തിന്റെ വിവാഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: