കട്ടപ്പന: താലൂക്ക് ആശുപത്രിയുടെ ജനല്‍ ചില്ലുകളും വാഹനത്തിന്റെ ചില്ലും തകര്‍ത്ത പ്രതിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ചേറ്റുകുഴി പുതുപ്പറമ്പില്‍ സതീഷ് ശശി(27) യാണ് പിടിയിലായത്.
കഴിഞ്ഞ 16ന് വൈകിട്ട് 5 മണിയോടെ വീണ് കൈ ഒടിഞ്ഞാണ് സതീഷ് താലൂക്ക് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ഡോക്ടര്‍ ഇല്ലെന്ന് അറിഞ്ഞതോടെ ഇയാള്‍ പ്രകോപിതനായി നഴ്സുമാരെ അസഭ്യം പറയുകയും മദ്യലഹരിയില്‍ ആശുപത്രിയുടെ ജനല്‍ ചില്ലുകളും വാഹനത്തിന്റെ ചില്ലും എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കട്ടപ്പന സിഐ വി എസ് അനില്‍കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം എസ്ഐ ജയിന് ജോസഫാണ് സതീഷിനെ അറസ്റ്റ് ചെയ്തത്.
പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍ തുടങ്ങിയ വകുപ്പനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: