കുമളി: തോട്ടം മേഖലയില്‍ സ്ഥിരമായി നായാട്ട് നടത്തുന്ന സംഘത്തില്‍പ്പെട്ടയാളെ വണ്ടിപ്പെരിയാര്‍ പോലീസ് അറസ്റ്റു ചെയ്തു. അണക്കര ചേമ്പുകണ്ടം പുളിഞ്ചുവട്ടില്‍ ബിനു (42) ആണ് പിടിയിലായത്. മൗണ്ട് സത്രം ഭാഗത്ത് ഇയാള്‍ ഉള്‍പ്പെട്ട സംഘം കേഴമാന്, മ്ലാവ്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളെ വേട്ടയാടുന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സത്രത്തെ ഹോട്ടലില്‍ തൊഴിലാളിയായിരുന്നു ബിനു. ഇയാളുടെ സുഹൃത്ത് ബെന്നി ഒളിവിലാണ്. തോക്ക് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇയാളുടെ പക്കലുണ്ടെന്നാണ് സൂചന. നായാട്ടു വസ്തുക്കള്‍ കടത്താന്‍ ഉപയോഗിക്കുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: