ന്യൂദല്‍ഹി: നിരോധിത ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഷോട്ട്പുട്ട് താരവും ഏഷ്യന്‍ ചാമ്പ്യനുമായ മന്‍പ്രീത് കൗറിന് സസ്പെന്ഷന്. ഇതോടെ അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് മന്‍പ്രീതിന് നഷ്ടമാകും.
അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യയാണ് മന്‍പ്രീതിനെ സസ്പെന്‍ഡ് ചെയ്തത്.
ചൈനയിലെ ജിന്‍ഹുവയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ് പ്രിയിലും മന്‍പ്രീത് ഉത്തേജകം ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്.
ഭുവനേശ്വരില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഷോട്പുട്ടില്‍ സ്വര്‍ണം നേടിയ മന്‍പ്രീത് കൗര്‍ നിരോധിത മരുന്നായ ഡൈമീഥൈല്‍ ബ്യൂട്ടൈലാമിന് ഉപയോഗിച്ചതായാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: