കോട്ടയം: സംസ്ഥാനത്തെ പോളിടെക്നിക് ഡിപ്ലോമ കോഴ്സുകള്‍ക്കുള്ള ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം നേടാവുന്നത് വെള്ളിയാഴ്ച കൂടി മാത്രം. വൈകിട്ട് നാലിന് മുമ്പ് പ്രവേശനം നേടിയിരിക്കണം. ആദ്യ ചോയ്സ് തന്നെ അലോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ ലഭിച്ച സ്ഥാപനത്തില്‍ അതേ കോഴ്സിന് മുഴുവന്‍ ഫീസും അടച്ച് പ്രവേശനം നേടണം. ഇല്ലെങ്കില്‍ പ്രവേശന നടപടിയില്‍ നിന്ന് പുറത്താകും. ആദ്യ ഓപ്ഷന് അല്ലാതെ മറ്റൊന്നില്‍ അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ ഉയര്‍ന്ന ഓപ്ഷനുകള്‍ റദ്ദാക്കി പ്രവേശനം നേടാം. പിന്നീട് മറ്റ് ഓപ്ഷനുകള്‍ നല്‍കുകയോ തുടര്‍ അലോട്ട്മെന്റില്‍ പരിഗണിക്കുകയോ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: