ഡെര്‍ബി: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരായ സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗറിന് സെഞ്ചുറി.
102 പന്തുകള്‍ നേരിട്ട് 17 ഫോറും നാല് സിക്സറുമടക്കം ഹര്‍മന്‍പ്രീത് 134 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നു. മഴമൂലം 42 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 38 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തിട്ടുണ്ട്. പ്രീതിനൊപ്പം 25 റണ്‍സുമായി ദീപ്തി ശര്‍മ്മയാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യന്‍ തുടക്കം മോശമായിരുന്നു. ഇന്നിങ്സ് പത്തോവര്‍ പിന്നിടുന്നതിന് മുന്‍പ് ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും (6), പൂനം റൗത്തും (14) മടങ്ങി. പിന്നീട് 36 റണ്‍സെടുത്ത് നായിക മിതാലി രാജും മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: