ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അതേസമയം നേരത്തെ രണ്ടമതായിരുന്ന രവിചന്ദ്ര അശ്വിന് ഒരു സ്ഥാനം പിന്നോട്ടിറങ്ങി മൂന്നാമതായി. ശ്രീലങ്കന്‍ സ്പിന്നര്‍ രംഗന ഹെറാത്താണ് രണ്ടാമത്.
സിംബാബ്വെക്കെതിരായ ഏക ടെസ്റ്റ് പരമ്പരയിലെ പത്ത് വിക്കറ്റ് പ്രകടനമാണ് ഹെറാത്തിനെ റാങ്കിങ്ങില്‍ രണ്ടാമതെത്തിച്ചത്.
ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. നാലാമതുള്ള ചേതേശ്വര്‍ പൂജാര, അഞ്ചാമതുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്ലി, 10-ാം സ്ഥാനത്തുള്ള ലോകേഷ് രാഹുല്‍ എന്നീ ഇന്ത്യന്‍ താരങ്ങളാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട് രണ്ടാമതും ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് മൂന്നാമതും.
ടെസ്റ്റ് ഓള് റൗണ്ടര്‍മാരില്‍ ബംഗ്ലാദേശിന്റെ ഷാക്കിബ് അല്‍ ഹസ്സന് ഒന്നാമത്. രവീന്ദ്ര ജഡേജ, അശ്വിന് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്ത്. ടെസ്റ്റ് ടീം റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും രണ്ടും മൂന്നും സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: