ന്യൂദല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്ന സംസ്ഥാനം ഗുജറാത്തെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി രണ്ടാംതവണയാണ് ഗുജറാത്ത് ഒന്നാമതെത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് എക്കണോമിക് റിസര്‍ച്ച് (എന്‍സിഎഇആര്‍) നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തിവിട്ടത്.
ദല്‍ഹി, ആന്ധ്രാപ്രദേശ്, ഹരിയാന, തെലങ്കാന, തമിഴ്നാട്, കേരള, മഹാരാഷ്ട്ര, കര്‍ണ്ണാടക, മധ്യപ്രദേശ് എന്നിവയാണ് പട്ടികയിലെ മറ്റ് സംസ്ഥാനങ്ങള്‍. ഹരിയാന, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിക്ഷേപങ്ങളുടെ എണ്ണത്തില്‍ ക്രമാതീതമായി വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തൊഴില്‍ പ്രശ്നങ്ങളുള്ള സംസ്ഥാനം തമിഴ്നാടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ ദല്‍ഹി, മഹാരാഷ്ട്ര, കര്‍ണ്ണാടക, ഒഡീഷ എന്നീ സംസ്ഥാനങ്ങളും വ്യാവസായിക ആന്തരിക ഘടനയില്‍ മുന്‍പന്തിയിലാണ്.
അതേസമയം തൊഴില്‍ തര്‍ക്കങ്ങളും സമരങ്ങളും മൂലം ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവ ഏറ്റവും കുറച്ച് നിക്ഷേപമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് നിരന്തരമായി അഴിമതി വാര്‍ത്തകള്‍ പുറത്തുവരുന്നതാണ് വ്യവസായത്തിനുള്ള നിക്ഷേപങ്ങള്‍ കുറയാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: