എടക്കാട്: ചാല കുനിത്തല ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച. വിഗ്രഹത്തില്‍ ചാര്‍ത്തിയ തിരുവാഭരണം മോഷണം പോയി. ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്താണ് മോഷണം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇന്ന് പുലര്‍ച്ചെ മേല്‍ശാന്തി ക്ഷേത്രത്തിലെത്തിയപ്പോഴാണ് ശ്രീകോവിലിന്റെ പൂട്ട് പൊളിച്ചതായി ശ്രദ്ധയില്‍പെട്ടത്. ക്ഷേത്രഭാരവാഹികളെയും സമീപവാസികളെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാല നഷ്ടപ്പെട്ടതായി കണ്ടെത്തി. എടക്കാട് എസ്ഐ കണ്ടമ്പേത്ത് മഹേഷിന്റെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: